Monday, May 18, 2009

പുലി ജന്മം

പ്രഭാകരന്‍ മിടുമിടുക്കന്‍ ആയിരുന്നു , ശ്രീ ലങ്കയിലെ തമിഴരുടെ കണ്കണ്ട ദൈവം . ഭീകര വാദ ത്തിലൂടെ യും , പ്രമുഖരുടെ കൊലപതകങ്ങളിലൂടെ യും തമിഴ രുടെ ദുഖങ്ങള്‍ക്ക് പരിഹാരം കിട്ടുമെന്ന് കരുതിയ "പുലി യാടി ' * തനിക്കുശേഷം പ്രളയം എന്ന് കരുതുന്ന ഇന്നത്തെ വിപ്ലവകാരികളുടെ യും , മറ്റു പാകിസ്ഥാന്‍ , കാശ്മീര്‍ തീവ്രവാദികളുടെ പോലെ ഒരാള്‍ . കൊറേ കഷ്ടപ്പെട്ട്, കൊറേ പേരെ കൊന്നൊടുക്കി, കൊന്നൊടുക്കി കൊന്നൊടുക്കി, ഇന്ത്യയുടെ പ്രധാന മന്ത്രി ആയിരുന്ന ശ്രീ. രാജീവ് ഗാന്ധി യെയും കൊന്നു. ഈ ചെയ്യ്തതെല്ലാം വലിയൊരു പ്രസ്ഥാനത്തിന് വേണ്ടിയാണു. അല്ലാതെ പെട്ടെന്ന് തോന്നി ചെയ്തതൊന്നുമല്ല. ശ്രീലങ്കയിലെ തമിഴ്‌ മക്കളെ രക്ഷിക്കാന്‍ വേണ്ടി മാത്രം.

21 May 1991 ലാണ് രാജീവ്‌ ഗാന്ധി കൊല്ലപെട്ടത്‌ . അന്ന് ഭാരത മാതാ കുറെ കരഞ്ഞു . ചിന്ന ഭിന്ന മായി പോയ ആ ശരീരത്തില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന ആത്മാവിനെ മടിയില്വെച്ചു ആശ്വസിപ്പിച്ചു കൊണ്ടു ഭാരത മാതാ പറഞ്ഞു . " മകനെ , മനുക്ഷൃആകാരം കിട്ടിയത് കൊണ്ടു മാത്രം മനുഷ്യന്‍ ആകുന്നില്ല. അനേക കോടി ജന്മങ്ങള്‍ പൂച്ചയയും പുഴുവായും , പുലിയായും ജനിച്ചതിനു ശേഷം മനുഷ്യന്‍ ആയി ജനിക്കുന്നു. മൃഗമായി കഴിഞ്ഞ ജന്മങ്ങളില്‍ ജീവിച്ചവന്‍ ആദ്യമായി മനുഷ്യ ജന്മം ലഭിക്കുമ്പോള്‍ കഴിഞ്ഞ ജന്മങ്ങളിലെ മൃഗ വാസന കളുമായി മനുഷ്യ രൂപത്തില്‍ ജനിക്കുന്നു. നിന്നെ അപകട പെടുത്തിയവന്‍് കഴിഞ്ഞ ജന്മത്തില്‍ തമിഴ്‌ കാടുകളില്‍ പുലി യായ് അലഞ്ഞവന്‍. ഒരു തമിഴ്‌ കുടിമകനെ തിന്നാന്‍ ശ്രേമിക്കുന്നതിനിടയില്‍ Sri. Jim Cobert കഴുത്തില്‍ വെടിവെച്ചു കൊന്നു. ഇന്ത്യയില്‍ കിടന്നു ചത്ത തിനാല്‍ അടുത്ത ജന്മം മനുക്ഷനായി ജനിച്ചു. ആ പുലി ജന്മമാണ് ഈ പ്രഭാകരന്‍. അന്നേ ഒരു തമിഴന് പകരം ഒരു ലക്ഷം തമിഴന്‍ മാരെ സൂപ്പാക്കുമെന്നു സത്യമിട്ടവാന്‍. കഴുത്തില്‍ വെടികൊണ്ടു ചത്തതിനു പകവീട്ടലായി എല്ലാ തമിഴ് മക്കളുടെ കഴുത്തിലും cyanide Capsule കെട്ടി തൂക്കിയവന്‍

ഇന്നു ഈ ലോകത്തില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നവരും, രാഷ്ട്രീയ കൊലപാതകം ചെയ്യുവാന്‍ ബോംബ്‌ ഉണ്ടാക്കുന്നവരും അതിനു പ്രേരിപ്പിക്കുന്നവരും എല്ലാം കഴിഞ്ഞ ജന്മങ്ങളില്‍ തനി ജന്തുക്കള്‍ ആയിരുന്നു.
പൂര്‍വ്വ ജന്മംകഴുത യായി ഇരുന്നവര്‍ , പാര്‍ട്ടി നേതാക്കള്‍ക്ക് വേണ്ടി ജയ് വിളിച്ചു ജീവിതം തുലൈക്കുന്നമനുഷ്യ ജന്മം ആയി ജനിക്കുന്നു. പുലി, കടുവകള്‍ തീവ്ര വാദികള്‍ ആയി ജനിക്കുന്നു. കോഴികള്‍,മയിലുകള്‍ - സിനിമ താരങ്ങള്‍ ആയി ആയി ജനിക്കുന്നു. പരുന്ത്‌, കാക്ക, അവ ഇന്‍ഷുറന്‍സ്മയി ബന്ധ പെട്ട വരോ, പണം നോക്കിനടക്കുന്നവരോ ആയി ജനിക്കുന്നു. നല്ല യിനം നായകള്‍ ചാകുമ്പോള്‍ -- IAS, IPS officers. തുടങ്ങി ആദര്‍ശ ആപ്പീസര്‍ മാര്‍ ആയും. കില്ല പട്ടി, ചൊറി നായ്‌ , തെരുവുനായ്‌ ചാകുമ്പോള്‍ - കൊഴക്കാരായ മന്ത്രിമാര്‍ , കൈക്കൂലി ക്കാരായ ഉദ്യോഗസ്ഥര്‍ , AMV തുടങ്ങിയവര്‍ ആയി ജനിക്കുന്നു.

അനേകം മനുഷ്യ ജന്മം എടുത്തു നന്മ ചെയ്തു മനുഷ്യല്മാവ് മനുഷ്യ നായ് വീണ്ടും ജനിക്കുമ്പോള്‍ അവര്‍ പുന്യല്‍മക്കളായ ഗുരുക്കാന്‍ മാരാകുന്നു. നന്മ ചയ്യനെ ആവരക്ക്ക്‌ ആകൂ . "
ഭാരതാംബ തുടര്‍ന്നൂ .......
" മകനെ നീ വിഷമിക്കേണ്ട വാളെടുത്തവര്‍ വാളാലെ എന്നു നീ മനസിലാക്കുക. ഇന്നു 21 May 1991. ഇന്നേക്ക് 18** വര്ഷം തികയുന്ന ശുഭ മുഹൂര്‍ത്തത്തില്‍ , പുലി വേലു , വടി വേലു വാകും . ഇന്ത്യ രാജ്യം നീ ഭരിക്കും. , നിന്‍റെ പാര്‍ട്ടി ഭരിക്കും . അതോടെ , ഭൂമിയില്‍ നിന്ന് നിന്‍റെ ആത്മാവ് എന്നില്‍ ലയിക്കും. നിന്‍റെ ദൌത്യം പൂര്‍ത്തിയാകും."

കഴിഞ്ഞ പത്തുവര്‍ഷമായി ഭൂമിയില്‍ നമ്മുടെ കൂടെ യായിരുന്ന രാജീവ്ജി യുടെ കര്‍മ്മ പൂര്‍ത്തികരണ വേളയില്‍ നിശബ്ദമായി പ്രാര്‍ത്ഥിക്കാം.
(പരമശ്രീ. വെള്ളാനന്ദ സ്വാമികള്‍ക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് സരസ്വതി യാമത്തില്‍ ഉണ്ടായ വിവരക്കേടില്‍ നിന്നും )
------------------------------------------------------------------------
* "പുലി യാടി '- പുലി വേഷം കെട്ടി ആടിയവന്‍ എന്നര്‍ത്ഥം
** 1+8 = 9, ന്യൂമറോളജി പ്രകാരം '9' ദൈവ സാന്നിധ്യം കാണിക്കുന്നു

No comments:

Post a Comment