Sunday, May 17, 2009

കുടിവെള്ള മഹാല്മ്യം

സുഹൃത്തേ താങ്കള്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ആ വിശേഷപ്പെട്ട വാട്ടര്‍ പ്യുരിഫയെര്‍" KENT" വാങ്ങി ഉപയോഗിച്ചിട്ടു വിജയകരമായ്‌ ഒരുവര്‍ഷവും ഏതാനും ആഴ്ചകളും പൂര്‍ത്തിയാകുന്ന വിവിവരം അറിയിക്കുന്നു. സാധനം ഉഗ്രന്‍ തന്നെ. വെള്ളം പുഷ്പം പോലെയല്ലേ വിദ്വാന്‍ ശുദ്ധീകരിച്ചുതരുന്നത്

നനയും കുളിയും ഒഴികെ എല്ലാം മിനറല്‍ water ആക്കിതന്നതില് നന്ദിയുണ്ട് Total Dissolved Matter(TDS)എന്ന് വിശേഷിപ്പിക്ക പെടുന്ന ലെയ്യ മലിന്ന്യതിന്റെ അളവും ക്രമീകരിച്ചു തരും എന്ന സവിശേഷ ഗുണം കാരണമാണ്,15500 രൂപ മുടക്കി ഞാന്‍ വാങ്ങിച്ചത്. ഇന്ത്യയില്‍ മറ്റ്കമ്പനികള്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഉല്പന്നങ്ങള് നിര്‍മിക്കുന്നില്ല എന്നും എനിക്ക് അറിയുവാന്‍ കഴിഞ്ഞു .

ഞാന്‍ "KENT " മായി പ്രേമത്തിലായിപ്പോയി എന്നത് ശരി തന്നെ. ഇപ്പോള്‍ കക്ഷിക്ക് വിശേഷം ഒണ്ട്. warranty കഴിയുന്ന ദിവസം അതിന്‍റെ SMPS (Power supply) അടിച്ചുപോയി. രൂപ 600 ചിലവ്. രണ്ടുമാസം കഴിഞ്ഞപ്പോള്‍ അതിന്‍റെ വാല്‍വ് കേടായി വെള്ളം ചോര്‍ന്നു തുടങ്ങി.

"വാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ തന്നെ വേണം , കാരണം ജന്മനാ വാല്‍വ്കമ്പ്ലൈന്റ്റ്‌ ഉള്ള താണ് ഈ മോഡല്‍" എന്ന് സര്‍വീസ് മാന്‍ തന്നെ പറഞ്ഞപ്പോള്‍ . എനിക്ക് തോന്നിയ ആശ്വാസം അധിക നേരം നിന്നില്ല. സുഹൃത്തേ, warrenty കാലം അധിക്രെമിച്ചതിനാല്‍ വാല്‍വ്നും പണം നല്‍കേണ്ടതായി വന്നു .

ഇനിയാണ് കഥ യുടെ പരിണാമ ഗുപ്തി . പുതിയ വാല്‍വ്ഉം പണിമുടക്കിലാണ് വെള്ളം നിറഞ്ഞു പോകുന്ന ശബ്ദം കേള്‍ക്കുവാന്‍ സാധിക്കുന്ന തിനാല്‍ , വാല്‍്വിന്‍്ജോലി ഇപ്പോള്‍ ഞാന്‍ ചെയ്യുന്നു, ഉടന്‍ സര്‍വീസ് മാന്‍ വരുമെന്ന വിശ്വാസത്തില്‍. ...

(കുടി വെള്ളം ശുദ്ധമായി ഇരിക്കേണ്ട ത്തിന്റെ ആവശ്യം വളരെവലുതാണ് . ലെയാലെയ മാലിന്യങ്ങളെയും അണുക്കളെയും ഒരുപോലെ നീക്കി തരുന്ന ഈ സിസ്റ്റം നല്ലതാണ് എന്ന് ഞാന്‍ കരുതുന്നു.)
Kent water purifier is a good water purifier system which purifies water in three levels
1. It removes un dissolved matter
2. It Removes dissolved salts and keeps salt content up to the level of mineral water(You can adjust the level)
3. Kills the germs in water. Advantages: Removing the excess salts from drinking water is a good concept as water is getting more and more contaminated today.
This feature is not offered by other common purifiers available in the market. Please remember this before buying a new water purifier)
Dis advantages:
1. High Price, when compared to other common purifiers
2. Merchanical parts of System is still under improvement

No comments:

Post a Comment