ഇത് ആകാശത്ത് നടന്ന ചെറിയ ഒരു നാടന്‍ ബോംബ് ആക്രമണത്തെ കുറിച്ച് ...
നായകന്‍ തോമസ് വര്‍ക്കി.... ജോലി ....പ്ലന്റെര്‍ , റബ്ബര്‍ , ആദിയായവ കൃഷി, സ്ഥാലം ; കോട്ടയം .
ഭാര്യാ : സൂസന്‍ തോമാസ്, നഴ്സായി കുവൈത്തില്‍ ജോലി ചെയ്യുന്നു.
സംഭവം നടന്നത് ആകാശത്ത് ആയതു കൊണ്ടു സംഭവത്തിനു ഗൌരവം കൂടും.
ഡല്‍ഹിയില്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധമായ ഒരുവിഷയം പരിഹരിക്കാനും, തന്‍റെ ജീവിതം പ്രകാശന മക്കിതന്ന തന്ന ഭാര്യയോടുള്ള അദമൃമായ സ്നേഹം പ്രകടിപ്പിക്കാനുമാണ് ടി. വര്‍ക്കി ഭാര്യയെ ഡല്‍ഹിവരെ അനുഗമിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള വിമാനത്തില്‍ ഇവരക്കിടയില്‍ലുള്ള സീറ്റില്‍ തടിയനായ ഒരു സദാര്‍ജി വന്നു പെട്ടത് ഇവര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി . ഒന്നമാത്തെതില്‍ ഇക്കനോമി ക്ലാസ്സ് , സീറ്റുകള്‍ തീപ്പെട്ടി അടുക്കിയതുപോലെ..... അതിനിടയില്‍ ഒരു ഹാന്‍ഡ് ബാഗും വെച്ച് സദാര്‍ജിയും. സദാര്‍ജി യുടെ കഴുത്തിന് പുറകിലോടെയുമ് , താടിക്കു താഴെയിലൂടെയും സംസാരിച്ചു രണ്ടാളും വശക്കെടായി . എയര്‍ ഹൊസ്ടെസ്സ് കൊണ്ട് വന്ന ഭക്ഷണം ഷെയര്‍ ചെയ്യാന്‍ പറ്റാതെ ബുദ്ധിമുട്ടി .
താന്‍ സീറ്റ് മാറി വലത്തോട്ടോ ഇടത്തോട്ടോ ഇരുന്നാല്‍, ഭാര്യക്കും ഭര്‍ത്താവിനും ഇണക്കുരുവികളെ പ്പോല്ലേ ഇരിക്കമെന്നോന്നും സര്‍ദാജി ചിന്തിക്കാത്തത് കൊണ്ട് ടി. വര്‍ക്കി ഹിന്ദിയില്‍ ഒരു കാച്ച് കാച്ചി .....
" ആപ് ഇതര്‍ ബൈടനെ തോ മുച്കോ പത്നി കെ സാത് ബാതൂങാ "
മയാളത്തില്‍ ജനിച്ചു മലയാളം മാത്രം സംസാരിച്ചു നടന്ന പ്ലന്റെര്‍ തോമാച്ചന്‍
ഹിന്ദി പറഞ്ഞ അഭിമാനത്തോടെ ഭാര്യയെ നോക്കി മന്ദഹസിച്ചു.
ഇടിവെട്ടും പോലെ സദാര്‍ജി മലയാളത്തില്‍ പറഞ്ഞു .... നോ പറ്റില്ല മാഷെ ...
ഇച്ചായന് ദേഷ്യം ഇരച്ചു വന്നു. ഇച്ചായന് ദേഷ്യം വന്നാല്‍ വായുകോപം ഉണ്ടാകും... പാവം സര്‍ദാജി ഉണ്ടോ അറിയുന്നു നമ്മുടെ ഇച്ചായന്റെ മാനുഫാക്ച്ട്ര്‍ിംഗ് ടെഫെക്ടസ്?!!
ടി.വര്‍ക്കി ,കഴിഞ്ഞ ഒരാഴ്ച നിരന്തരമായി സേവിച്ചു കൊണ്ടിരുന്ന, ആട് , കോഴി, മാടുകള്‍
അരൂപിയായി അധോവായുവായി പുറത്തുവന്നു . സ്പൂണും ഫോര്കും ട്രയിലടിച്ചു ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി സദാര്‍ജി യുടെ കാതുകള്ക്കു പുകമറ സൃഷ്ടിക്കുവാന്‍ അച്ചായന്‍ ശ്രമിച്ചു.
"TIN TINTIDIN"
ബോംബ് പൊട്ടിച്ചു നിര്‍വൃതി നേടിയ അച്ചായന്‍ ആശ്വാസത്തോടെ ഇരിക്കുമ്പോള്‍ , നസരന്ദ്രങ്ങള്‍ തകര്‍ന്നുപോയ സദാര്‍ജി അവിടെനിന്നും എഴുനേറ്റു വാലറ്റത്തെ ഒഴിഞ്ഞ സീറ്റിലേക്ക് നടന്നു കൊണ്ടു ആല്‍മഗതം എന്നോണം പറഞ്ഞു
"ഐഡിയ ഈസ് ഗുഡ് ബട്ട് സ്മെല്‍ ഈസ് ബാഡ്."
Monday, May 18, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment