Thursday, May 21, 2009

കുട്ടാപ്പൂവിന്റെ ഒന്‍പതു സിഗ്മകള്‍

ശ്രീമാന്‍.ലാലു പ്രസാദ്‌ യാദവിനെ ഐ.ഐ.എമ്മും, വിദേശ സര്‍വകലാശാലകളും മാനേജ്‌മന്റ്‌ വിദ്യര്‍തികള്‍ക്ക് ക്ലാസ്സ്‌ എടുക്കാന്‍ ക്ഷണിക്കുകയും ടിയാന്‍ ക്ലാസ്സ്‌ നടത്തുകയും ചെയ്തത് വാര്‍ത്ത‍. എന്നാല്‍ മന്ത്രി മാര്‍ക്ക് തന്ത്രം പറഞ്ഞു കൊടുക്കുന്നതും ചെയ്യുന്നതും.അവര്‍ക്കുവേണ്ട കാര്യവിവരം ഉണ്ടാക്കി കൊടുക്കുന്നതും ഐ.എ.എസ് ഏമാന്‍മാര്‍ ആണ് എന്ന് നമുക്കറിയാം . ഇവിടെ നമ്മുടെ ശ്രീ. കുട്ടാപ്പൂ ഒറ്റക്കാണ് തന്റെ ഒന്‍പതിലധികം സിഗ്മാസ്‌ ഡെവലപ്പ് ചെയ്തെടുത്തു വിജയം കൊയ്യുന്നത്. ലാലുവിനെ നിഷ്പ്രഭനാക്കുന്ന, അക്ഷര ജ്ഞാനം തൊട്ടു തീണ്ടിയിട്ടില്ലാത്ത ജീവിക്കുന്ന പ്രതിഭാസം ആയ ശ്രീ. കുട്ടാപ്പൂവിനെ കുറിച്ചാണ് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്

കാക്കോത്തിക്കാവിലെ* ഉത്സവം പ്രസിദ്ധമാണ്. കേരളത്തിലെ എല്ലാ ഉല്‍ത്സവങ്ങള്‍ക്കും ഒടുവിലാനെന്നു തോന്നുന്നു, വിശേഷപെട്ട ഈ ഉത്സവം. ഇരുപത്തൊന്നു ഗജ വീരന്മാരെ നിരത്തി യുള്ള ഉല്‍ത്സവം ആണിത്. വര്‍ഷത്തെ അവസാനത്തെ ഉല്‍ത്സവവുമൊക്കെ ആയതു കൊണ്ടു വന്പിച്ച പുരുഷാരവും, വനിതാരവവും, കുട്ടി യാരവവും കൂടി മൊത്തത്തില്‍ ഒരു ഹുന്കാരവവും ആയാണ് ഉത്സവത്തിനെ വരവും പോക്കും.

ഒന്‍പതു ദിവസത്തെ ആഘോഷ പരിപാടികള്‍ കഴിയുമ്പോഴേക്കും , ഈയുള്ളവന്‍്റെ, ചെവി, തൊണ്ട, മൂക്ക് എന്നിവ ഒരു വിധം പണി തീര്‍ന്ന അവസ്ഥയിലായിരിക്കും. അമ്പലത്തിന്‍്റെ തൊട്ടടുത്താണ് എന്‍്റെ ഇല്ലം, അച്ഛന്‍ അമ്പലത്തിലെ കഴകക്കാരനാണ്. ഉല്‍ത്സവക്കാലത്ത് അമ്പലത്തില്‍ വെടി വഴിവാടു കൌണ്ടര്‍, ഭക്തരുടെ സുരക്ഷയെക്കരുതി, നമ്മുടെ ഇല്ലത്തിന്റെ മതിലിനോട് ചേര്‍ന്നാണ്‌ നടത്തുക. പത്തു ദിവസത്തെ കതിനാവെടി, ആനപിന്ട ശൂര്,വെടിമരുന്നു ശൂര് എന്നിവയുടെ പരന്നിത ഫലം ആണ് മുകളില്‍ പറഞ്ഞ എന്റെ അവസ്ഥക്ക് കാരണം എന്ന് മനിസില്‍ ആക്കി കൊള്‍ക.

"എല്ലാം അനുഗ്രഹം എന്നെ കരുതാവൂ" എന്നാണ് അമ്മയുടെ കല്പന......... സന്തോഷം ....

ഇനി ആരാണ് "ശ്രീമാന്‍ കുട്ടാപ്പൂ "എന്നുപറയാം
ഉല്‍ത്സവകാലം കച്ചവടക്കാരുടെയും ഉല്‍ത്സവമാണല്ലോ , റോഡിനിരുവശവും കച്ചവടക്കാര്‍........ മാല, വള, മുതല്‍ അലുവ, ആപ്പിള്‍, ഈന്തപ്പഴം, പൊരി ......എന്നിങ്ങനെ പോകുന്നു കച്ചവട വസ്തുക്കള്‍.
ഉത്സവ സ്ഥലം മുന്‍കൂട്ടി കൈയ്യടക്കാന്‍ കച്ചവടക്കാര്‍ മത്സരമാണ്. ആദ്യം വരുന്നവന് കണ്ണായ സ്ഥലം കിട്ടുന്നതിനാല്‍ , രണ്ടു ദിവസം മുന്‍പ് വന്നു ടെന്റ് കെട്ടിയിടുന്നവരും ഒന്ടു.അങ്ങിനെയുള്ള കച്ചവടക്കാരില്‍ പൊരി കച്ചവടക്കാരനായ ഒരു ജഗജില്ലി ആണ് ശ്രീ. കുട്ടാപ്പൂ. ശ്രീ. കുട്ടാപ്പൂ വിനു രോമമില്ലാത്ത കരടി യുടെ രൂപമാണെന്നു ഒറ്റവാക്കിലുള്ള എന്റെ വിവരണം. എതിര്‍പ്പുള്ള കാക്കൊത്തികാവിലെ സഹോദരന്മാര്‍ വായനക്കാര്‍ ആയി ഉണ്ടെങ്കില്‍ , അവെര്‍ക്ക് ഇതിനേക്കാള്‍ നല്ല ഒരു അഭിപ്രയമാകില്ല എന്നെനിക്കുരപ്പുന്ടു.

പൊരി ഏറെയിഷ്ട പ്പെടുന്നതാരന്? കുട്ടികള്‍ , വല്യമ്മമാര്‍ ,പോക്കിരി ചേട്ടന്മാര്‍ തുടങ്ങിയവര്‍ ആണ് എന്നാണ് ഞാന്‍ കണ്ടിരിക്കുന്നത്. ലൈനടി വീരന്മാര്‍,സുന്ദരികള്‍, അണ്‍്സിംഹങ്ങള്‍ തുടങ്ങിയവരുടെ എണ്ണം തുലോം കുറവായാണ് കാണാറ്. ശ്രീ. കുട്ടാപ്പൂ വിന്റെ കടയുടെ മുന്നിലുള്ള സെന്‍സെസ് പ്രകാരമാണുകെട്ടോ ഈ നിഗമനം . ഇതു എന്റെ പരിപൂര്‍ണ വെക്തിഗത അഭിപ്രയമാണെയ്.പോരിക്കച്ചവടം ഭാവിയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആരെങ്കിലും വായനക്കാരില്‍ ഉണ്ടെങ്കില്‍ ഇതൊരു പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ ആയി കണക്കാക്കാവുന്നതാണ്.

ശ്രീ. കുട്ടാപ്പൂ ജഗജില്ലി ആണെന്ന് പറഞ്ഞല്ലോ, ഇനി എങ്ങനെ എന്ന് കൂടി പറയാം. ഇദ്ദേഹം പല ബിസിനസ്‌ ടെക്‍്നിക്കുകളും ഉപയോഗിക്കുന്നത് കണ്ടാല്‍ , ഐ. ഐ. എം. പ്രൊഫസര്‍ മാര്‍ പോലും അന്തം വിട്ടു പോകും .

ഉല്‍ത്സവം അവസാനിക്കുന്നതു വരെ ഒന്‍പതു ദിവസം കുളി നിക്ഷിദ്ധം. ഷര്‍ട്ട്‌ പഴകിയതും ഇസ്തിരിയിടുന്നതിനു പകരം ഒരു ചെളിപിടിച്ച മങ്ങിയ വെള്ള ഷര്‍ട്ട്‌ കൈ വെള്ളയിലിട്ടു ചുരുട്ടി കൂട്ടിയാല്‍ എങ്ങിനെ ഇരിക്കും? അത്തരം ബട്ടണ്‍ പൊട്ടിയ ഒരു ഷര്‍ട്ടും, വൃത്തികെട്ട ഒരുമുണ്ടുമാണ് വേഷം.
വളരെ സാധു. പതിഞ്ഞ സ്വരത്തിലാണ് സംസാരം. ഒച്ച ഉയരുന്നത്, 'പോരിബ്ടെ പോരിബ്ടെ ...."എന്ന് പറയാന്‍ മാത്രം.

ഉല്‍ത്സവം ആരംഭിക്കുന്നത് കുട്ടാപ്പൂ വിന്റെ പോരിച്ചാക്ക് അമ്പലത്തിനു മുന്പിലുള്ള 'ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലം" എന്നെഴുതിയ കൌന്റെരിനു മുന്നില്‍ കൊണ്ടിടുംപോഴാണെന്നു ഞാന്‍ തെറ്റി ധരിച്ചുട്ടു പോലും ഉണ്ട്. അതായതു ഉത്സവാരംഭം കൊടി കേറ്റത്തിനു പകരം "പൊരി കേറ്റമാണെന്നു" പ്രൈമറി ക്ലാസ്സ്‌ വിദ്യാര്‍ഥി ആയിരുന്ന കാലത്ത് ധരിച്ചു വന്നിരുന്നു.

അമ്പലം കമ്മിറ്റിക്കാര്‍ കച്ചവടക്കാരുടെ കൈയ്യില്‍ നിന്നും കരം പിരിവിനിനങ്ങുംപോള്‍ , ഓസ്കാര്‍ അവാര്‍ഡ്‌ നേടാന്‍ എല്ലാ അര്‍ഹതയും നേടി തരുന്ന അഭിനയം ശ്രീ.കുട്ടാപ്പൂ, കാഴ്ച വെക്കും.
"സാറേ രക്ഷിക്കണം .... ഇവിടുന്നു മാറ്റാന്‍് പറയരുത്, കഴിഞ്ഞ തവണയും ഇവിടെയായിരുന്നു ഞാന്‍ ഇരുന്നത്, രാമന്‍ നമ്പൂരി ക്കറിയാംആ സാറിനോട് ചോദിച്ചു നോക്കി ക്കോളൂ... " എന്നുപറഞ്ഞ്‌ കാല് പിടിചു , കമ്മിറ്റി ക്കാര്‍ക്ക് , നാല്-അഞ്ചു പൊതി പൊരി എടുത്തു നല്‍കുന്നു. കമ്മിറ്റിക്കാര്‍ക്ക് സഹതാപം തോന്നി എന്റെ വീടിന്റെ മുറ്റത്തോട്ട് ഇരിന്നോളാന്‍് പറയുകയും ചെയ്യുന്നു. കൈക്കൂലിയായി കിട്ടിയ പൊരി, തിരിച്ചു കുട്ടാപ്പൂവിനു തന്നെ തിരികെ നല്‍കി,
" വിറ്റു കാശുണ്ടാക്കാന്‍ നോക്കൂ കാര്‍ന്നോരെ" എന്ന് കമ്മിറ്റിക്കാര്‍ പറയുന്നതോടെ സീന്‍ ഒന്ന് കഴിയുന്നു.

ഇതേ നമ്പര്‍ കാച്ചി നോക്കുന്ന മറ്റുള്ള കച്ചവടക്കാര്‍ക്ക് ഇത് വിജയമാകാറില്ല, എന്താണ് കാരണം?. ഒരു ഗവേഷണത്തിന് കാരണമാകാവുന്ന വിഷയം.
എന്റെ കാഴ്ചപാടില്‍് ശ്രീ.കുട്ടാപ്പൂ, വില്‍ ഒരു ഒരു മാനേജ്‌മന്റ്‌ വിദഗ്ദന് അല്ലെങ്കില്‍ ബിസിനസ്‌ സംരംഭകന് ആവശ്യം ഉണ്ടായിരിക്കേന്ട താഴെ പറയുന്ന എല്ലാം ചേരുംപടി ചേര്‍്ന്നിരിക്കുന്നു.
1. ദൈന്യത - നൂറുശതമാനം ,
2. വൃത്തിയില്ലായ്മ - നൂറു ശതമാനം ,
3. പിശുക്ക് - നൂറു ശതമാനം,
4. മര്യാദ ഇല്ലായ്മ - നൂറു ശതമാനം
5. വാചക കസര്‍ത്ത് - നൂറു ശതമാനം
6. മണ്ടത്തരം - പാകത്തിന്
7. പ്രോഡക്റ്റ് ക്വാളിറ്റി - തൂ..........ഫൂ......
8. സൌജന്യ സമ്മാനങ്ങള്‍ - തികച്ചും ഫ്ര്‍ീ ....
9. വിശ്വാസ്യത ഇല്ലായ്മ - നൂറു ശതമാനം

ഇങ്ങനെ ഒന്‍പതു സിഗ്മകള്‍ ഒത്തു ചേര്‍ന്നതാണ് , ശ്രീ. കുട്ടാപ്പൂ വിന്റെ വിജയ രഹസ്യം.
ഐ.ഐ.എമിലെ പ്രൊഫസര്‍ മാര്‍ പോലും തോറ്റു പോകുന്ന ഒരു മാനേജ്‌മന്റ്‌ വിദഗ്ദന്‍ ആണ് നമ്മുടെ
ശ്രീ. കുട്ടാപ്പൂ എന്ന് മാന്യ വായനക്കാര്‍ക്ക്‌ മനസിലായിക്കാണുമല്ലൊ?

കണ്ണില്‍ അടിക്കടി കെട്ടുന്ന പീള വിരല്‍ കൊണ്ടു ചുഴിഞ്ഞെടുത്തു; തലമുതല്‍ പാദം വരെ ചൊറിഞ്ഞു, ഇടക്ക് വിരലുകള്‍ക്ക് മസ്സാജ് നല്‍കുന്നതുപോലെ, തുറന്നു വെച്ച പോരിചാക്കില്‍ കൈ കൊണ്ട് പൊരി മുകളിലേക്ക് കോരിയിട്ടു കൊണ്ടുള്ള ....പോരിയിബിടെ.....പോരിയിബിടെ ......വിളി ,കുട്ടാപ്പൂവിന്റെ ട്രേഡ് മാര്‍ക്ക്. ഒരു കച്ചവടക്കാരനും ഈ 'കുട്ടാപ്പൂ ട്രേഡ് മാര്‍ക്ക്' ലംഘിക്കാന്‍ ദൈര്യം വരുന്നില്ല എന്നത് ശ്രദ്ധിക്കുക.

അളവ് നോക്കുന്നതും ,പാക്കിംഗ് , സീലിംഗ്, ലാബെല്ലിംഗ്, ഒക്കെ ശ്രീ.കുട്ടാപ്പൂ തന്നെ കച്ചവടത്തിന്റെ ഇടനേരങ്ങളില്‍ ചെയ്യും. മെഴുകുതിരി കത്തിച്ച് ഒരു ലിറ്റര്‍ അളവ് പാത്ര മെടുത്തു പൊരി കോരി പ്ലാസ്റിക് കവറില്‍ നിറച്ചു , സീല്‍ ചെയ്യേണ്ട ഭാഗം മടക്കി ശരിക്കും മടങ്ങുന്നതിനായി ചുണ്ടുകള്‍ക്കിടയില്‍ വെച്ച്
'ഭ ഭ ഭ ഭ' എന്നുകാണിച്ചു, ശരിക്കും മടക്കു വീഴ്ത്തി, മടക്കു വീണ ഭാഗം മെഴുക് തിരിയില്‍ കാണിച്ചു ഉരുക്കുന്നു. ഇതോടെ ഉല്പന്നം വില്പനയ്ക്ക് തയ്യാര്‍. അങ്ങിനെ കുട്ടാപ്പൂ ബ്രാന്‍ഡ്‌ പൊരി ഭക്ഷിക്കുന്നവര്‍്ക്ക്, അദ്ദേഹത്തിന്റെ "തിരു മേനിയില്‍" നിന്നും എന്തെങ്കിലും ' ഫ്രീ ' ആയി ലഭിച്ചിരിക്കും എന്ന് തീര്‍ച്ച.

അങ്ങിനെ കച്ചവടം അടിപൊളി , ആറടി പൊക്കവും , ഒന്നര അടിയോളം വ്യാസവും ഉള്ള , നാല് കൂറ്റന്‍ പോരിച്ചക്കുകളാണ് ഈ ഒന്‍പതു ദിവസം കൊണ്ടു വിറ്റു തീര്‍ക്കുന്നത്.
പൊരി കഴിയുന്ന മുറയ്ക്ക്, മക്കള്‍ ആരെങ്കിലും പുതിയ പൊരി ലോഡ് അപ്പന് ഇറക്കികൊടുക്കും. മകനെ കാണുമ്പൊള്‍ അറിയാം കുട്ടാപ്പൂ വിന്റെ ബിസിനസ്‌ തന്ത്രങ്ങളുടെ തീവ്രത, ഒരുമകനെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. ഓന്‍് ഉയര്‍ന്നു തടിച്ചു ഇരുനിരത്തില്‍ ഒരു മിടുക്കന്‍ ചെറുപ്പക്കാരന്‍. അപ്പനും മകനും തമ്മില്‍ അജ ഗജാന്തിരം.

ഇനി പ്രിയ മാനേജ്‌മന്റ്‌ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യമായ മാര്‍ക്കറ്റിംഗ് തന്ത്രത്തിലേക്ക് കടക്കാം.
മാര്‍ക്കറ്റിംഗ് എന്നാല്‍ ഒരു പ്രോഡക്റ്റ് നിര്‍മ്മിക്കുന്നതിന് മുന്‍പേ ആരംഭിച്ചു , സാധനം വിറ്റു കഴിഞ്ഞും അതായതു ആഫ്റ്റെര്‍ സെയില്‍സ് സര്‍വീസ് വരെ നീണ്ടു പറന്നു കിടക്കുന്ന മഹാ സംഭവം ആണെന്ന് നിങ്ങള്‍ പഠിച്ചിട്ടുണ്ടാകും.
എന്നാല്‍ നമ്മുടെ ശ്രീ.കുട്ടാപ്പൂ സാര്‍ മാര്‍ക്കറ്റ്‌ ചെയ്യുന്നത് ശ്രദ്ധിക്കുക .
നാലോ, അഞ്ചോ, പൊരി പായ്ക്ക് തയ്യാര്‍ ആയാല്‍് ശ്രീ. കുട്ടാപ്പൂ
ആളുകളെ മാടി വിളിക്കുകയായി.

" പോരിബ്ടെ ....പോരിബ്ടെ ....പോരിബ്ടെ .......
ഇവിടെ പൊരി .......ഇവിടെ പൊരി ..........ഇവിടെ പൊരി ..............................."

തന്റെ സമ്പുഷ്ടമായ മസാല കൈ കൊണ്ടിളക്കി ഇങ്ങനെ വിളിക്കുന്ന സമയത്ത്; ഒരു സ്ത്രീ അയാളെയും
പൊരിയെയും നോക്കുന്നു എന്നു വിചാരിക്കുക.
ഉടന്‍ ശ്രീ. കുട്ടാപ്പൂ അനൌണ്‍സ്മെന്റ് മാറ്റുന്നു
"മോളെ പോരൂ, സുന്ദരി പോരൂ , പൊരി വാങ്ങൂ ..... ഇവിടെ പൊരി ഇവിടെ പൊരി....."
അമ്പതു വയസുകാരി കുണുങ്ങി വന്നു പോരിവങ്ങിച്ചു കൊണ്ട് പോകുന്നൂ എങ്കില്‍ സംഭവം ശുഭം. എന്നാല്‍ വില ചോദിച്ചു വാങ്ങാതെ പോകുകയാണെങ്കില്‍ അടുത്ത ഓരോ സ്റ്റെപ്പ് ആ സ്ത്രീ മുന്നോട്ട് വെയ്ക്കുമ്പോഴും ശ്രീ. കുട്ടാപ്പൂ ഇപ്രകാരം മൊഴി മാറ്റുന്നു
" ചേച്ചീ , വരൂ പോരിവാങ്ങൂ.........ഏയ്‌ ചേച്ചീ .......പൊരി വേണ്ടെ ?"

സ്ത്രീ വീണ്ടും മുന്നോട്ടു നടക്കു കയനെന്കില്‍ ശ്രീ. കുട്ടാപ്പൂ സ്വരം മാറ്റുന്നത് ശ്രദ്ധിക്കുക
"അമ്മച്ചീ പോരിവെന്റെ , പൊരി വാങ്ങൂ , അയ്‌ അമ്മച്ചീ ......."

വീണ്ടും വകവേയ്ക്കറെ പോകുന്നവരെ . ശ്രീ. കുട്ടാപ്പൂ ഒരു ദയയും കൂടാതെ വിളിക്കുന്നത്‌ പഠിക്കുക
" ഏയ്‌ തള്ളച്ചീ പൊരി വാങ്ങൂ , തള്ളച്ചീ പൊരി വേണ്‍ടെ? ........

എന്നിട്ടും ശ്രീ. കുട്ടാപ്പൂ ചരക്കെല്ലാം വിറ്റു കീശ നിറയെ കാശ് മായാണ് നാട്ടിലേക്കു മടങ്ങുന്നത്.
അപ്പോള്‍ ശ്രീ. കുട്ടാപ്പൂ വിനു പകരക്കാര്‍ ഇല്ലെന്നു ചുരുക്കം. മാനേജ്‌മന്റ്‌ പഠനത്തില്‍് ഇത്രയും സംഭാവനകള്‍ നല്‍കി, പുതിയ ശാഖ വെട്ടി തെളിയിച്ച ശ്രീ .കുട്ടാപ്പൂവിനു ഒരു ഡോക്ടറെറ്റ് എങ്കിലും നല്‍കി ആദരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതു്.

വിദേശ യുനിവേഴ്സിറ്റികളും ഐ.ഐ.എം. തുടങ്ങി മറ്റു സ്ഥാപനങ്ങളും ഇനി ശ്രീ. കുട്ടാപ്പൂവിനെ ക്ലാസ്സെടുക്കാന്‍ വിളിക്കുകയാണെങ്കില്‍, പ്രസ്തുത യുനിവേഴ്സിറ്റികള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും നല്ലത്. അല്ലെങ്കില്‍ അത് വിദ്യാര്‍ഥികള്‍ക്ക് തീരാ നഷ്ടവും, ശ്രീ.കുട്ടാപ്പൂ എന്ന മഹാല്‍മവിനോടുള്ള അനാദരവും ആകുമെന്ന് ഞാന്‍ കരുതുന്നൂ.
" പോരിബ്ടെ ....പോരിബ്ടെ ....പോരിബ്ടെ .......

---------------------------------------------------
*ഈ സംഭവത്തിലെ സ്ഥലനാമങ്ങളും ആളുകളുടെ പേരും യഥാര്‍ത്ഥമല്ലാത്തത് , ഇവിടെ വിവരിക്കുന്ന സംഭവം യഥാര്‍ത്ഥവും , ഇതിലെ ആളുകള്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്കൊണ്ടും ആണ്.

Education, Make money from blogs, Health and fitness, Home jobs, Jobs at home, Part time jobs, Blog tools, Internet money, Love making, Horoscope, Astrology, Jobs, Songs, Hits, Films, cinema, movie, Cine stars, celebrities

1 comment: