Tuesday, May 19, 2009

ചാത്തന്‍സ്‌ അങ്കി.

സംഭവം നടക്കുന്നത് എണ്പതുകളുടെ ആരംഭ ത്തില്‍ ആയതിനാല്‍്, ബഹുമാനപെട്ട വായനക്കാര്‍ ആ കാലത്ത് ഉപയോഗത്തില്‍ ഉണ്ടായിരുന്ന വസ്തുക്കള്‍ സംഭവ സാഹചര്യങ്ങളില്‍ ഉള്‍പെടുത്തുകയും അല്ലാത്തവ ഡിലീറ്റ് ചെയ്യുവാനും താല്പര്യം. ഉദാഹരണമായി അന്ന് മുണ്ടാണ് വേഷം;മൊബൈല്‍ ഫോണ്‍ എത്തിയിട്ടില്ല ....ഇന്ന് എഴുപതുകാര്‍ വരെ കാല്സ്രായി ഇട്ടു ഉറങ്ങുന്നു,മൂന്നുംനാലും മൊബൈലുകള്‍ ഉപയോഗിക്കുന്നു. എന്തിനും ഏതിനും,ആവശ്യത്തിനും,അനാവശ്യത്തിനും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നു.
"കൌസലല്യ സുപ്രജാ രാമ ....... " എന്നുകേട്ട് കൊണ്ട് ഉണരുകയും,സന്ധ്യ നാമം കേട്ട് കൊണ്ട് ചേക്കേറുകയും ചെയ്യുന്ന എണ്പതുകളുടെ തുടക്കം മനസില്‍ അവാഹിക്കുക.

ഈ സംഭവത്തിലെ നായകന്‍ ഇന്നും ജീവിച്ചിരിക്കുന്നു. സംഭവം നടക്കുന്ന സമയത്ത് അദ്ദേഹം ജസ്റ്റ്‌ റിട്ടയേര്‍ഡ്‌. പത്തു മുപ്പതു വര്‍ഷക്കാലം വില്ലജ് ആപ്പീസര്‍ ആയി സേവിച്ചു സേവിച്ചു അദ്ദേഹം നേടിയത് ചില്ലറയല്ല.
ഏഴു സന്താന സമ്പത്തുകള്‍ക്ക് പുറമേ പത്തിരുപതു ഏക്കര്‍ കലക്കന്‍ തെങ്ങിന്‍ പുരയിടവും, അവിടെ ജോലിക്കാരായി രണ്ടു ആണ്‍ സിംഹങ്ങളും "എന്തും" ചെയ്യാന്‍ തയ്യാറുള്ള മൂന്ന് പെണ്‍ ജോലിക്കാരും പോരെ പൂരം!.
"ഹലോ സാര്‍, താങ്കള്‍ക്ക് ഇതെങ്ങനെ കൃത്യമായി അറിയാം?". എന്ന് ചോദിക്കുന്ന വായനക്കാര്‍ക്കുള്ള എന്റെ വിനീതമായ മറുപടി ഇപ്രകാരമാകുന്നു
" സാര്‍ ആ ഇരുപതു ഏക്കറില്‍ പണിചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന ഒരു പുലയ സഹോദരന്ടെ മകനായി പിറന്നു, അല്പം " കലാപരിപാടി" കാണിച്ചതിന് കൂടും നാടും വിട്ടു ഇവിടെ, ഹസ്തിനാ പുരിയില്‍ "അപ്ന അപ്ന" ആയി കഴിയുന്ന ഒരുവന്‍, റിട്ട. വില്ലജ് അപ്പിസരുറെ സകല കുണ്ട മന്ടിയും അറിഞ്ഞില്ലെന്കിലല്ലേ അത്ഭുതം?. പോരാത്തതിന് എനിക്കൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. ഒരു തനി തല്ലിപൊളി,ചെറ്റ പൊക്കി പോക്രി. ആര് ആരുടെ കൂടെ ഓടിപോകുന്നു, ഓടിപോയി, ഓടിപോകും എന്നീ കാര്യങ്ങളും,ചേട്ടന്‍ മാരുടെ തോന്ന്യസങ്ങളും, ആന്റി മാരുടെ പരമ രഹസ്യങ്ങളും, ഭൂമി ശാസ്ത്ര പരമായ സവിശേഷതകളും ഗവേഷണ പഠന ങ്ങളിലൂടെ വെളിപെടുതുക എന്നുള്ള മഹത്തായ സാമൂഹ്യ സേവനം കക്ഷി നിര്‍വഹിച്ചു പോന്നിരുന്നു . അവന്റെ കണ്ടെത്തലുകളും ഇതിന്റെ ഭാഗമാണെന്നു കൂട്ടികോളൂ.

ഇതൊരു നടന്ന സംഭവം ആയതിനാലും, നായകനും മറ്റു ചില പാത്രങ്ങളും ജീവിച്ചിരിക്കുന്നത്‌ കൊണ്ടും റിട്ട. വില്ലജ് ആപ്പിസരുറെ പേര് വെളിപെടുത്താന്‍ ഞാന്‍ ശ്രമിക്കാത്തത് നിങ്ങള്‍ സദയം ക്ഷമിക്കുമല്ലോ. എങ്കിലും പേരില്ലാതെ പറയുന്നത് അറുബോറായതിനാല്‍ നായകന്റെ പേരിലെ ആദ്യാക്ഷരവും പേരിന്നു പിന്നിലെ വാലും ഉപയോഗിക്കുന്നു.
"ശ്രീ. കു. .... ന്‍് .മേനോന്‍". എന്നത് ചുരുക്കി :ശ്രീ.കെ.മേനോന്‍. എന്നാക്കുന്നു .
(നിങ്ങളുടെ ആക്ഷേപങ്ങളും , അഭിപ്രായങ്ങളും ഞാന്‍ വിലമതിക്കുന്നു, സംഭവം പൂര്‍ണമായും വായിച്ചതിനു ശേഷം അറിയിക്കുക . കാരണം ഞാന്‍ പുളിശ്ശേരി എന്ന ഈ എഴുത്ത് "കുത്തി"ലൂടെ നൂറു കണക്കിന് ചരിത്ര സംഭവങ്ങളാണ് വെളിവാക്കാന്‍ പോകുന്നത്.സുഖമില്ലെന്കില്‍ ചോറിയുന്നത് എന്തിനു ? ചൊറിച്ചില്‍ നിര്‍ത്തി മരുന്ന് പുരട്ടാം അത്ര തന്നെ.)

അങ്ങിനെ നമ്മുടെ സര്‍വ ശ്രീ.കെ. മേനോന്‍ ലീലകളില്‍ മുഴുകി, തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ചും, കൌന്സിലര്‍ ആയും നാട്ടില്‍ നിന്ന് വിളങ്ങി.
തമിഴ് സിനിമ കണ്ടിട്ടുള്ള ആവേശം കൊണ്ടോ എന്തോ മേനോനും ധരിച്ചു ഇരു കൈ വിരലിലും ആറേഴു മോതിരവും , കഴുത്തില്‍ ചങ്ങല പോലുള്ള ചെയിനും. കൈ ചെയിന്‍ ഉണ്ടയിരോന്നോ എന്നോര്‍ക്കുന്നില്ല. തമിഴ്‌ സിനിമ കണ്ടു കണ്ടു , നാട്ടാമൈ സ്റ്റൈല്‍ തലക്കടിച്ച നാട്ടുകാര്‍ക്ക്‌, ശ്രീ. കെ മേനോന്‍ നാട്ടാമൈ ആയി വിളങ്ങി.
എന്തിനും ഏതിനും .....ശ്രീ. കെ മേനോന്‍ ..
ഇതതര്‍ക്ക പാരിഹാരം - ശ്രീ. കെ മേനോന്‍
കുട്ടിക്ക് പേരിടാന്‍ ...ശ്രീ. കെ മേനോന്‍
പോലീസ് കേസില്ലതാക്കാന്‍...ശ്രീ. കെ മേനോന്‍... ....

അങ്ങിനെയുള്ള മേനോന്റെ മുന്‍വശത്തെ നാലു പല്ലുകള്‍ക്കൂടി ഒരു സുപ്രഭാതത്തില്‍ പൊന്‍പല്ലുകളായി തീര്‍ന്ന ചരിത്ര സംഭവത്തെ ക്കുറിച്ചാണ് ഇവിടെ പറയുന്നത്.
സര്‍വ്വ.ശ്രീ.കെ. മേനോന്‍ടെ ഭാര്യ ശ്രീമതി.കെ.മെനോന്‍ ടീച്ചര്‍ ആയിരുന്നു. ഭര്‍ത്താവ് റിട്ടയര്‍ ചെയ്യുന്നതിന് അഞ്ചു വര്ഷം മുന്‍പേ റിട്ടയര്‍ ചെയ്യ്തു ചരിത്രം സൃഷ്‌ടിച്ച മഹതി ആയിരുന്നു അവര്‍.
വാട്ട്‌/ ഹൌ? എന്തുകൊണ്ട്? എന്നൊക്കെ കൂട്ടുകാര്‍ ചോദിക്കുന്നുണ്ടാകും. ഉത്തരം സിമ്പിള്‍; മേനോനെക്കള്‍ അഞ്ചു വയസു മൂപ്പുന്ടു ടീച്ചര്‍ക്ക്‌.
സംഭവം ഇങ്ങിനെ,
ലീലാവിലാസങ്ങളില്‍ നിപുണന്‍ ആയിരുന്ന ശ്രീ.കെ.മേനോന്‍, വിദ്യഭ്യാസ കാലത്ത് കൂടുതല്‍ പരിപോഷ്ണത്തിനും,വിദ്യഭാരം ലഘുകരണതിനും, തന്റെ ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്ന ശ്രീമതി.മേനോനെ(കുമാരിയായിരുന്ന കാലത്ത് ) സമീപിക്കരുന്റയിരുന്നു. തുടര്‍ന്നു ദുര്‍ബല നിമിഷങ്ങളും, ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുകയും അത് വിവാഹത്തില്‍ അവസാനിക്കുകയും ചെയ്തു. വിവാഹശേഷം അവര്‍ക്ക് ജനിച്ച ആദ്യസന്തതി ഘടോല്കച്ന്‍് ആയിരുന്നു എന്ന് ശ്രീ.വല്യപുലയന്‍ പറയുന്നത് കേട്ടിട്ടോണ്ട്.

ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ? ഇല്ല എന്ന് ഉറച്ച വിശ്വാസക്കാരിയായത് കൊണ്ടു നമ്മുടെ ടീച്ചര്‍
തനിക്കു ഗുരുദക്ഷിണയായി കാലകാലങ്ങളില്‍ കിട്ടികൊണ്ടിരുന്ന 'സത് സന്താനങ്ങളെ' വളര്‍ത്തി ഒതുങ്ങി കഴിഞ്ഞു. സത് സന്താനങ്ങള്‍ എന്ന് പറയുന്നത് ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നോര്‍ക്കുക. അവരില്‍് ആരും കുഴപ്പാക്കരല്ല .സുന്ദരന്മാര്‍, സുന്ദരികളായ ഭാര്യാമാരാല്‍് അലങ്കരിക്കപെട്ടവര്‍. ഒരാള്‍ പ്രസിദ്ധനാണ് താനും. ആരെന്നു ചോദിക്കരുതേ പ്രിയ സുഹൃത്തുക്കളെ. കാരണം, ഞാനൊരു പരമ പാവമായതിനാല്‍,നിങ്ങള്‍ക്ക് 'Quarter' പോലും ചിലവുവരില്ല എന്റെ മനസ് തുറക്കാനും പരമാര്‍്ത്ഥങ്ങള്‍പുറത്തെടുക്കാനും.

വിവരണം വളരെ നീണ്ടു പോകുന്നതു ഈ കഥാപാത്രങ്ങള്‍ ഭാവിയിലെ എഴുത്ത് കുത്തില്‍ വരുന്നവരായതിനാല്‍, ചെറിയ റഫറന്‍സ് ലിങ്ക് തന്നാല്‍ ഭാവിയിലെ എന്റെ അധ്വാന ഭാരം കുറയ്ക്കാം എന്ന് വിശ്വാസത്തില്‍ ആകുന്നു .

അയല്‍ക്കാരനായ ഒരു നായരാണ് ശ്രീ.കെ.മേനോന്‍റെ സ്വര്‍ണ പല്ലുകള്‍ക്ക് കാരണ ഭൂതന്‍ എന്ന് തീരുമാനിക്കുന്നതില്‍ തെറ്റുണ്ടോ? നിങ്ങള്‍ തന്നെ തീരുമാനിക്കുക.
നായര്‍ പാവം , ശുദ്ധന്‍ , ശുംഭന്‍ .... പ്രതേകിച്ചു ജോലിയോന്നു മില്ല;പക്ഷെ നാട്ടില്‍ വേണ്ട പെട്ടവന്‍ , പ്രത്യേകിച്ചു, നാട്ടിലെ തല്ലിപൊളി ചെറുപ്പക്കാര്‍ക്ക്
നായരി മിടുക്കി,നിതമ്പി,കുടുംമ്പി ; തന്‍റെ 'അസാധാരണ മിടുക്കിനാല്‍'കുടുംബം പുഷ്പം പോലെ പൊക്കി നിര്‍്ത്തുന്നവള്‍.

ശ്രീ.നായരുടെ അടുത്തു ഒരു കാര്യത്തിനായി ചെന്ന് 'രണ്ടു കാര്യം" സാധിച്ചെടുത്ത ചില വല്യേട്ടന്‍മാരുടെ അടുത്തു നിന്നുമാണ്‌ 'നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം'എന്ന വാക്യം ഈയുള്ളവന്‍ ആദ്യമായി കേട്ടതും വര്‍ഷാന്ത പരീക്ഷക്ക് ആശയം വിശദമാകും മാറ് വാക്യത്തില്‍ പ്രയോഗിച്ചതും
" നായരെ കാണാന്‍ പോയല്‍് ,നായരിയെ പ്രാപിച്ചും പോരാം "
എങ്ങനെയുണ്ട് സംഗതിയുടെ ഗുട്ടന്‍സ് ?!!!.

നാട്ടിലെ തല്ലി പ്പോളി ചെറുപ്പക്കാര്‍ കള്ളുകുടി കൂട്ടിനായിരുന്നു നായരെ ക്ഷണിച്ചതും . കുടിക്ക് ശേഷമുള്ള കാര്യപരിപാടികള്‍ക്ക് ഇതുവളരെ സഹായമായി .
സര്‍വ ശ്രീ.മി.മേനോന്‍, ഇതല്ലാം അറിയുന്നുണ്ടായിരുന്നു. എങ്ങിനെ അറിയാതിരിക്കും?വേലി ചാട്ടവും ബഹളവും ഒക്കെ പല ചെവിയിലൂടെ മേനോന്‍ സാറിന്‍റെ ചെവിയിലും എത്തി.

മി. നായര്‍ ജന്മനാ ശുംഭന്‍ ആയ (അതായതു അല്പം മന്ധ ബുദ്ധിത്തരമുള്ള ആള്‍) ആയത് കൊണ്ട് മേനോന്‍ പറഞ്ഞു
" നായര്‍് സൂക്ഷിക്കണം, കൂട്ടുകൂടിയുള്ള കുടി നിര്‍ത്തണം, പകല്‍ ആറു മണിക്കുശേഷം ഒരു പരിപാടിയും ശരിയല്ല , പിള്ളേര്‍ വളര്‍ന്നു വരുകയല്ലെ, ഇപ്പോഴത്തെ പിള്ളേരെയൊന്നും വിശ്വസിക്കാന്‍ പറ്റില്ല. ഒന്‍പതില്‍ പഠിക്കുന്ന തന്റെ മകന്‍ ഉണ്ടല്ലൊ? എന്താ അവന്റെ പേര്? അവന്‍് എടുത്തിട്ട് പെരുമാറും, അവന്‍ വലുതായാല്‍ പച്ച വെള്ളം തനിക്ക് കിട്ടില്ല".

മണ്ടന്‍ നായര്‍ക്കു അടി , പട്ടിണി ഇതൊന്നും തീരെ സഹിക്കാന്‍ പറ്റാത്തത് ആയതു കൊണ്ടു . നായര്‍ പറഞ്ഞു "മേനോന്സാര്‍് പറഞ്ഞ പോലെ ഞാന്‍ ചെയ്യാം".

മദ്യ ലഹരി ഇല്ലാതെ ഉറങ്ങിയ രാത്രികളില്‍ നയര്‍് അറിഞ്ഞ കാര്യങ്ങള്‍ പ്രധാനം. രാത്രി സമയങ്ങളില്‍ ചക്ക വെട്ടിയിടുന്ന ശബ്ദം ; സാക്ഷ നീക്കുന്ന ശബ്ദം, അരൊക്കെയൊ ചവിട്ടി കേറുന്ന ശബ്ദം,എന്തിന്,അണക്കുന്ന ശബ്ദം വരെ കേക്കാമ്ത്രേ. ചാത്തന്‍ ഉപദ്രവ മേല്ലാതെന്തു ?.....
സാര്‍ , ഇതുകേക്കണം അവിടെ തീര്‍ച്ച യായും ചാത്തന്‍ ഒണ്ട്, കാരണം നശിച്ചു പോയ ഒരു മന നിന്ന സ്ഥലം ആയിരുന്നത്. ചാത്തന്‍ സേവ നടത്തി മുടിഞ്ഞ ഇല്ലം നിന്ന സ്ഥലം. മുടിയാന്‍ കാരണമായി ഒരുകഥ തന്നെ ഒണ്ട്. അവിടത്തെ ഒരു ആത്തോലമ്മ , രാത്രി നെയ്യപ്പം ചുട്ടുകൊണ്ട്‌ നിന്ന വേളയില്‍ ജനലിലൂടെ നീണ്ടുവന്ന ഒരു ചുവന്ന കൈയ്യില്‍ തിളച്ച എണ്ണ കോരി ഒഴിച്ച് കൊടുത്തത്രേ. ആത്തോലമ്മ കരുതിയത്‌ ഏതോ കള്ളന്മാര്‍ കൈയ്യില്‍ ചായം പൂശി എത്തിയ താവാമെന്നായിരുന്നു. പക്ഷെ ആ കൈ സര്‍വ ശ്രീ ചാത്തന്‍സിന്റെ ആയിരുന്നു എന്ന് പറയപെടുന്നു. അങ്ങിനെ വംശ മറ്റ, ആകുലതിന്റെ കൈയ്യില്‍ നിന്ന് മിസിസ്.നായരുടെ അമ്മമ്മെടെ അപ്പൂപ്പന്‍; സര്‍വ ശ്രീ.പെരിയപെരിയ നായര്‍ (പേരറിയില്ല സാര്‍) വാങ്ങിയതാണ് പ്രസ്തുത ഭൂമി. ഭാഗം കൊടുത്തും വിറ്റും ബാക്കിയായ ഒരാറ് സെന്റിലാണ് അവസാന തള്ള വഴിയായ മിസിസ്.നായരും കുടുംബവും . ഭാര്യ പറഞ്ഞറിഞ്ഞ കഥ ആയതുകൊണ്ട് നായര്‍ക്കു ഒരു സംശയവും ഉണ്ടായിരുന്നില്ല.
മേനോനും ഇക്കഥ അറിയാവുന്നതു കൊണ്ട് , സാധാരണ prescriptions ആയ ജോത്സൃമ്, പൂക്കാവടി, നസ്യം, അന്നക്കാവടി ഒക്കെയാണ് ഉപദേശിച്ചത്.

സര്‍വശ്രീ.കെ.മേനോന്‍ പറഞ്ഞ പ്രകാരം, ശ്രീ.നായര്‍ ജോത്സൃനെ കാണുകയും വേണ്ട പ്രതിവിധികളും ചെയ്യുകയും ചെയ്തു ചാത്തന്‍സിന്റെ ശല്യം കുറഞ്ഞതായി സര്‍വ ശ്രി.കെ. മേനോനെ , ശ്രി.നായര്‍ പിന്നീട് അറിയിക്കുകയുണ്ടായി .

ഇങ്ങനെ ഇരിക്കുന്ന സമയതിങ്ങള്‍, ഒരു ദിവസം അര്‍ദ്ധ രാത്രി , പ്രസ്തുത, സര്‍വ ശ്രീ. കെ. മേനോന്‍ അവര്കളുടെ
വീട്ടു മുറ്റത്തായി ഒരുസംഘം ആളുകള്‍; കുറഞ്ഞത് ഒരു പത്തു പേരെങ്കിലും കാണും, മുന്നില്‍ തന്നെ ശ്രീ.നായരും; കൈയ്യില്‍ ഒരു പഴയ അണ്‍ടര്‍ വെയര്‍ ഉയര്‍്ത്തിപിടിചിട്ടുന്ടു. ഏകദേശം പതിനഞ്ച് നിമിഷം മുന്‍പ് , സ്വ ഗ്രേഹത്തില്‍ വെച്ച് ശ്രീ. നായര്‍ക്കു അനുഭവപെട്ട ഒരു ദിവ്യനുഭവം ചൂടോടെ, സര്‍വ ശ്രീ.മേനോനെ അറിയിക്കാനും അഭിപ്രായം ആരായാനും ആണിവര്‍ എത്തിയത്.
കാളിംഗ് ബെല്‍ അടി കേട്ടുണര്‍ന്ന ജോലിക്കാരന്‍, മിസ്സിസ് മേനോനെ അതായതു നമ്മുടെ ടീച്ചറെ ആണ് ഉണര്‍്ത്തിയത്. കാരണം , രാത്രി ഉറങ്ങാന്‍ കിടന്ന ശേഷം സര്‍വ ശ്രീ മേനോന്‍ സാറിനെ ഉണര്‍ത്തുന്നത്, ഇഷ്ട മല്ലാത്തത് കൊണ്ടും, കാര്യ വിവരം കുറച്ചു കൂടുതലുള്ള ടീച്ചരമ്മ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ മിടുക്കിയയ്തു കൊണ്ടും, കാര്യസ്ഥ്ന്‍് വിളിച്ചത് ടീച്ചറെ ആയിരുന്നു.
സംഗതി ശ്രീ നായര്‍ വിറച്ചു കൊണ്ടു വിവരിച്ചു: ഏകദേശം രാത്രി പന്ത്രണ്ടു മണി യോടടുത സമയം വെളിക്കിറങ്ങാനായി ഒരു വെളിവാടുണ്ടായ ശ്രീ നായര്‍,പുറത്തിറങ്ങി ചായ്പ്പിനടുത്തെത്തി; ചായ്പ്പില്‍ കാല്പെരുമാറ്റവും അണയ്ക്കുന്ന ശബ്ദവും കേട്ട് ഭയചികിതനായ നായര്‍ , ജോത്സ്യന്‍ പറഞ്ഞ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടു നിന്നു. ഭയം കാരണം നിന്ന സ്ഥലത്ത് നിന്നനങ്ങാനൊ ശ്വാസം വിടാനോ ശ്രീ.നായര്‍ ബുദ്ധിമുട്ടി. മന്ത്രങ്ങള്‍ക്ക് പകരം, ഒരു മോങ്ങല്‍ ആണ് പുറത്തു വന്നത്. തുടര്‍ന്നു ഇരുട്ടില്‍ ആരോ ശക്തമായി നായരുടെ മേല്‍ വന്നിടിക്കുകയുംചെയ്തു .ഇടിയുടെ ഊക്കില്‍ നായര്‍ക്കു പിടികിട്ടിയത് പാവനമായ ഈ അടി വസ്ത്രത്തിലും ആകുന്നു. വാവായതിനാല്‍് കൂരിരുട്ടില്‍ ആരോക്കൊയോ ഓടുകയും പിന്നെ കൂടുകയും ചെയ്യ്തു. നായര്‍ക്കു ഉറപ്പായിരുന്നു ഇത് ചാത്തന്സിറെ അടിവസ്ത്രം ആണെന്ന്, കാരണം തന്റെ തലയ്ക്കു ചുറ്റും നക്ഷത്രങ്ങള്‍ മിന്നിയതും ആസമയത്ത് കൂമന്‍ കൂകിയതുമെല്ലാം ദിവ്യാനുഭവങ്ങള്‍ ആയി. ശ്രീ.നായര്‍ വിവരിച്ചു. ഓടികൂടിയവരുറെ അടുത്തു നായര്‍ ആവശ്യപെട്ടത്‌ ഒന്ന് മാത്രം , ഇപ്പോള്‍ തന്നെ ഈ ദിവ്യനുഭവം സര്‍വ ശ്രീ. മേനോന്‍ സാറിനെ അറിയിക്കണം, ദിവ്യ അടി വസ്ത്രം കാണിക്കണം .

"ദയവായി മേനോനെ വിളിക്കണം" , നായര്‍ ആവേശത്തോടെ ടീച്ചറോടും കാര്യസ്ഥനോടും ആയി പറഞ്ഞു.
ടീച്ചര്‍ തനിക്കു ചിരപരിചിതമായ പരിശുദ്ധ അടിവസ്ത്രത്തിലും നോക്കി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി വാതില്‍ അടച്ചു.
കാത്തു നിന്ന നായരോടും കൂട്ടരോടുമായി കാര്യസ്ഥന്‍് തേങ്ങി
" മേനോന്‍ ഒരു പൂജയില്‍ പങ്കെടുത്തു വന്നു കിടന്നതെയുള്ളൂ ,ദിവ്യ വസ്ത്രം നാളെ കാണിക്കാം., ആ മൂലയില്‍ ഇട്ടോളൂ."

കാര്യസ്ഥന്‍്ടെ അവഞയില്‍ ദേഷ്യം തോന്നിയിട്ടോ എന്തോ, നായര്‍ പാവനമായ ആ വസ്ത്രം മൂലയില്‍ ഇടാതെ അവിടെ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇടുന്ന അയയില്‍ കൊണ്ടിട്ടു. തിരിഞ്ഞു കാര്യസ്ഥനെ നോക്കി എന്തോ മന്ത്രങ്ങള്‍ ജപിക്കുകയും, കാര്‍ക്കിച്ചു തുപ്പുകയും ചെയ്തു.

മടങ്ങി പോകുന്ന നായരടക്കമുള്ള ആ പത്തുപേരില്‍ ,പത്തുപേരും,റോഡില്‍ എത്തുന്നതിനു മുന്‍പ് സര്‍വ ശ്രീ മേനോന്റെ വീട്ടില്‍ നിന്നും മേനോന്റെ അലര്‍ച്ച ഉച്ചത്തില്‍ കേട്ടതായും രേഖ പെടുത്തിയിട്ടുണ്ട്.

ഏതാനും ദിവസത്തെ "അടച്ചുപൂജക്ക് " ശേഷം മുന്‍ വശത്ത് നാലു സ്വര്‍ണ പല്ല് കളുമായി സര്‍വ ശ്രീ. മേനോന്‍ പൊതുജന മധ്യത്തില്‍പ്രത്യക്ഷനായി.
ശ്രീ ചാത്തന്‍സ്‌, ശ്രീ.നായരുടെ വീട്ടില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞു പോകുകയും ചെയ്യ്തു.

No comments:

Post a Comment