Sunday, May 17, 2009

അങ്ങിനെ പവനാഴി ശവമായി

അങ്ങിനെ പവനാഴി ശവമായി ! എന്തൊക്കെ പുകിലുകള്‍ ആയിരുന്നു? ക്യൂബ മോഡല്‍ കുട്ടികുരങ്ങാക്രമണം, മലപ്പുറം കത്തി , വടിവാള്‍, കൈബോംപ് , വെട്ടിനിരത്തല്‍, തട്ടിനിരത്തല്‍, പോലീസ് സ്റ്റേഷന്‍ ആക്രമണം, കല്ലുവച്ച നുണ, കല്ലുവെക്കാത്ത നുണ, ..................എല്ലാം പോയി....., ആരാണ് കഴുതകള്‍ എന്ന് ബോദ്ധൃമായി.
ആക്രമണം കൊണ്ട് എല്ലാം നേടാം എന്ന് വിശ്വസിക്കുന്നവരെ പവനാഴി എന്ന് വിളിക്കുന്നതില്‍ കുറവുണ്ടോ? ഹിറ്റ്‌ സിനിമ ആയ നാടോടിക്കാറ്റിലെ ഒരു കഥാപാത്രമാണ് പവനാഴി ...ഒരു ഗുണ്ട അഥവാ Quotation ടീം . (ഏല്ലാവിധ ആയുധങ്ങളും പെട്ടിയിലക്കിയാണ് നടപ്പ്).
ജനം ഇപ്പോഴും എപ്പോഴും സത്യവും നീതിയും കൊതിക്കുന്നു, എപ്പോഴും നന്മയുടെ ഭാഗമാകാന്‍ കൊതിക്കുന്ന വരാണ് ജനം. നുണകളെ യും, ചെയ്യുന്ന വൃത്തികേടുകളെ യുംഎത്ര വൈരുധ്യാല്‍മക ബൌധികത്തിലോളിപ്പിക്കാന്‍ ശ്രമിച്ചാലും , മാഷെ ........നോ രക്ഷൈ, നൂറ് ശതമാനം സാക്ഷരത നേടിയവരാണ് കേരളം. സൂക്ഷിച്ചാല്‍ ഇനിയെങ്കിലും നന്ന്‌. ഇന്ത്യ ആണ് വലുത്, ഇന്ത്യന്‍ ജനത യാണ് വലുത്. അല്ലാതെ......ഇന്ത്യയുടെ നാശം കാണാന്‍ കാത്തിരിക്കുന്ന ചൈനയോ, നശിച്ചു പണ്ടാരമടങ്ങിയ മറ്റു കാര്യങ്ങളോ അല്ല.
പണമുണ്ടാക്കാന്‍ ബിസിനസ്‌ ആണ് ചെയ്യുക അല്ലാതെ പാര്‍ട്ടി യോ ഭരണമോ അതിനൊരു ഉപായമല്ല . മഹത്തായ ഒരു രാജ്യത്തിന്നെയും അതിലെ ജനങ്ങളെയും വന്ചിക്കുക ............ ശരിക്കും വെരുധ്യാല്മക ഭൌധിക സമ്പാദ്യം .... കഷ്ടം ...

മനസ്സില്‍ ആവോളം സ്നേഹം, മനുഷ്യജനതയോട് ;ആദരവും, ബഹുമാനവും , രാജ്യത്തോട് മതി....എല്ലാം മംഗളമാകും. ജയ് ഹിന്ദ്‌. ( തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോള്‍ എഴുതിയത്)

No comments:

Post a Comment